04:26pm 10 November 2026
NEWS
ഇക്കുറി നേമം പിടിച്ചേ പറ്റൂ...
എങ്കിൽ ഞാൻ തന്നിറങ്ങാം!

19/07/2025  07:21 AM IST
News Bureau
എന്താ കഥ ?
HIGHLIGHTS

കെ. സുരേന്ദ്രൻ ഉൾപ്പെടെ പലരും നേമത്ത് കണ്ണ് വെച്ചിരിക്കുകയാണ്. സംസ്ഥാനസമിതി പൊളിച്ചെഴുതിയപ്പോൾ ഉണ്ടായ ക്ഷീണവും....

തിരുവനന്തപുരം : നേമം പിടിക്കാൻ ബി.ജെ.പിയിൽ അന്തര്‍ധാര സജീവം. കേരളത്തിൽ ആദ്യമായി താമര വിരിഞ്ഞത് നേമം നിയമസഭാണ്ഡലത്തിലായിരുന്നു. 2016ൽ ഒ. രാജഗോപാൽ അവിടെ ബി.ജെ.പി. ടിക്കറ്റിൽ മത്സരിച്ച് ജയിച്ചെങ്കിലും 2021 ൽ പരാജയപ്പെട്ടു. എന്നാലിക്കുറി അത് എന്ത് വിലകൊടുത്തും തിരിച്ചുപിടിച്ചേ മതിയാകൂ എന്ന ലൈനിലാണ് ബി.ജെ.പി. ഇവിടെ പാര്‍ട്ടി 90 ശതമാനത്തിന് മുകളിലാണ് ജയസാദ്ധ്യത കൽപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നേമം ടിക്കറ്റ് സ്വന്തമാക്കാനും കളികൾ തുടങ്ങിയിട്ടുണ്ട്. 
        സി.പി.എമ്മിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ വി. ശിവൻകുട്ടിയെ അടുത്ത തവണ പരീക്ഷിക്കാൻ സാദ്ധ്യത തുലോംകുറവാണ്. അടുപ്പിച്ച് രണ്ടുടേം പൂര്‍ത്തിയാക്കിയതും ആരോഗ്യപ്രശ്നങ്ങളുമാണ് കാരണം. മണ്ഡലത്തിൽ സ്വാധീനമുള്ള പല മുതിര്‍ന്നനേതാക്കൻമാരും ഇതേപ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ അവിടെ ഒരു പുതുമുഖത്തെ പരീക്ഷിക്കുന്ന കാര്യം പാര്‍ട്ടി പരിശോധിക്കുകയാണ്. ഈ സാഹചര്യം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ബി.ജെ.പി. ക്യാമ്പ് കരുതുന്നത്. 
         ലഭ്യമാകുന്ന വിവരങ്ങൾ ശരിയെങ്കിൽ മേയര്‍ ആര്യാ രാജേന്ദ്രനെയാണ് സി.പി.എം ലക്ഷ്യമിടുന്നത്. എന്നാലിതിനോട് ജില്ലാകമ്മറ്റിയിൽ ഒരുവിഭാഗത്തിന് അതിശക്തമായ വിയോജിപ്പുണ്ട്. ആര്യ നിന്നാൽ എതിരാളിയുടെ വിജയം സുനിശ്ചിതം എന്നാണ് പാര്‍ട്ടിക്കാര്‍ തന്നെ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ബി.ജെ.പി. മുൻ സംസ്ഥാനഅദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെ പലരും നേമത്ത് കണ്ണ് വെച്ചിരിക്കുകയാണ്. സംസ്ഥാനസമിതി പൊളിച്ചെഴുതിയപ്പോൾ ഉണ്ടായ ക്ഷീണവും ഇടിവും നേമം ടിക്കറ്റ് ഉറപ്പിക്കുന്നതിലൂടെ മറികടക്കാനാണ് സുരേന്ദ്രപക്ഷം ശ്രമിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img